Wednesday, 11 March 2015

പപ്പടവട:


പപ്പടവട






പെട്ടെന്ന് ഉണ്ടാക്കാവുന്നതും കൊച്ചുകുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമായ ഒരു നാടന്‍ നാലുമണി പലഹാരമാണ് "പപ്പട വട". 



വേണ്ടത് :

ഗോതമ്പുപൊടി - ഒരു കപ്പ്
ഉപ്പ് - പാകത്തിന്
എള്ള് - അര ടീ സ്പൂണ്‍
എണ്ണ - വറുക്കാന്‍
ജീരകം - ഒരു നുള്ള്
പപ്പടം - 25 എണ്ണം

തയാറാക്കുന്ന വിധം:
ഗോതമ്പുപൊടിയില്‍ വെള്ളം ചേര്‍ത്ത് കലക്കുക. ഇതിലേക്ക് എള്ളും ജീരകവും ഉപ്പും ചേര്‍ക്കുക. ഇത് ചെറുതീയില്‍ തിളപ്പിച്ച് കുറുകുമ്പോള്‍ വാങ്ങി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഓരോ പപ്പടവും ഈ കൂട്ടില്‍ മുക്കി പൊരിച്ചെടുക്കുക. വായു കടക്കാത്ത ടിന്നില്‍ അടച്ചു വച്ചു സൂക്ഷിക്കാം.

പച്ച തക്കാളി കറി

പച്ച തക്കാളി കറി ( Green tomato curry)
.....................................................................







പച്ച തക്കാളി ഉപയോഗിച്ച് കറിയോ തോരനോ തീയലോ കൂട്ടോ ചമ്മന്തിയോ എന്ത് ഉണ്ടാക്കിയാലും നല്ല രുചി ആണ്.
ചോറിന്‍റെ കൂടെ കഴിയ്ക്കുവാന്‍ പറ്റിയ വളരെ എളുപ്പം തയ്യാറാക്കുവാന്‍ കഴിയുന്ന രുചികരമായ ഒരു ഒഴിച്ചു കറി ആണ് ഇത്.

ആവശ്യമായവ:

പച്ച തക്കാളി ഇടത്തരം - 4 എണ്ണം
പച്ചമുളക് - 2 -3എണ്ണം
കുഞ്ഞുള്ളി - 3-4
സവാള ചെറിയത്- 1
മഞ്ഞള്‍പ്പൊടി - ഒരു നുള്ള്
വെളുത്തുള്ളി -2 അല്ലി
ജീരകം- ഒരു നുള്ള്
തേങ്ങാ തിരുമ്മിയത്‌- 1/2 കപ്പ്‌
ഉപ്പ്,എണ്ണ- ആവശ്യത്തിന്
കടുക് , കറി വേപ്പില - താളിയ്ക്കുവാന്‍ വേണ്ടത്

ഉണ്ടാക്കുന്ന വിധം:

പച്ച തക്കാളി ചെറിയ കഷണങ്ങളായി അരിയുക
ഒരു പാനില്‍ തക്കാളിയും പച്ചമുളക് കീറിയതും സവാള ചെറിയതായി അരിഞ്ഞതും മഞ്ഞള്‍പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്തു വേവിയ്ക്കുക.
ഇനി ഒരു മിക്സറില്‍ വെളുത്തുള്ളിയും ജീരകവും തേങ്ങയും കൂടി കൂടി നന്നായി അരച്ചെടുക്കുക.
തക്കാളി വെന്തു എങ്കില്‍ അലുത്തു പോകുന്നതിനു മുന്നേ തേങ്ങാ അരപ്പ് അതിലേയ്ക്ക് ചേര്‍ത്തു ഇളക്കുക.മൂന്നു നാല് മിനിറ്റ് ചൂടായതിനു ശേഷം തീയ് അണയ്ക്കുക.
ഇനി ഒരു പാനില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുകും കറി വേപ്പിലയും കുഞ്ഞുള്ളി ചെറുതായി അരിഞ്ഞതും താളിയ്ക്കുക.കറി യിലേക്ക് ചേര്‍ത്തു ഇളക്കുക.വളരെ രുചികരമായ കറി തയ്യാര്‍.ചൂടു ചോറിന്റെ കൂടെ കഴിയ്ക്കാവുന്നതാണ്.

വാല്‍ക്കഷണം :
വെളുത്തുള്ളി ,ജീരകം,പച്ചമുളക് ഇവ അളവില്‍ കൂടി പോകരുത്.

Tuesday, 10 March 2015

അമ്മയുടെ രുചിക്കൂട്ടിലെ രഹസ്യങ്ങള്‍

അമ്മയുടെ രുചിക്കൂട്ടിലെ രഹസ്യങ്ങള്‍







1.കടുക്, ജീരകം ഇവ പൊട്ടിക്കുമ്പോള്‍ പാത്രം ചൂടായതിനുശേഷം മാത്രം എണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിയുമ്പോള്‍ മാത്രമേ പൊട്ടിക്കാവൂ. അല്ലെങ്കില്‍ യഥാര്‍ത്ഥ രുചി ലഭിക്കില്ല.

2.പൂരി, സമോസ എന്നിവ ഉണ്ടാക്കുമ്പോള്‍ അധികംഎണ്ണ കുടിക്കാതിരിക്കാന്‍ ഗോതമ്പുമാവും മൈദമാവും ഒരേ അളവില്‍ ചേര്‍ക്കുക.

3.ദോശയുണ്ടാക്കുമ്പോള്‍ ഉഴുന്നിനൊപ്പം ഒന്നോ രണ്ടോ സ്പൂണ്‍ ഉലുവ ചേര്‍ത്താല്‍ സ്വാദേറും.

4.അവല്‍ നനയ്ക്കുമ്പോള്‍ കുറച്ച് ഇളം ചൂടുപാല്‍ കുടഞ്ഞശേഷം തിരുമ്മിയ തേങ്ങയും പഞ്ചസാരയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ സ്വാദേറും.

5.മാംസവിഭവങ്ങള്‍ വേവിക്കുമ്പോള്‍ അടച്ചുവെച്ച് ചെറുതീയില്‍ കൂടുതല്‍ സമയം പാചകം ചെയ്യുക.

6.സീഫുഡുകള്‍ തയ്യാറാക്കുമ്പോള്‍ (മീന്‍, ചെമ്മീന്‍, കൊഞ്ച്) വിനാഗിരിയിലോ നാരങ്ങാനീരിലോ അല്‍പം വെളുത്തുള്ളി അരിഞ്ഞതും ചേര്‍ത്ത് കുറച്ചുസമയം വെച്ചതിനുശേഷം പാചകം ചെയ്താല്‍ സീഫുഡ് അലര്‍ജി ഒരു പരിധിവരെ ഒഴിവാക്കാം.

7.ഇടിയപ്പത്തിനുള്ള മാവില്‍ രണ്ടുസ്പൂണ്‍ നല്ലെണ്ണ കൂടി ചേര്‍ത്താല്‍ മാര്‍ദ്ദവമേറും.

8.ചൂടായ എണ്ണയില്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയവ ചേര്‍ക്കുമ്പോള്‍ അല്‍പം വെള്ളത്തില്‍ കുതിര്‍ത്ത് കുഴമ്പുപരുവത്തില്‍ ചേര്‍ത്താല്‍ കരിഞ്ഞുപോകാതെ നല്ല മണത്തോടെ ലഭിക്കും.

9 .ഉപ്പുമാവ് ഉണ്ടാക്കുമ്പോള്‍ റവ അല്‍പ്പം എണ്ണ ഒഴിച്ച് ഇളക്കി യോജിപ്പിച്ച ശേഷം ഉണ്ടാക്കിയാല്‍ കട്ട കെട്ടുകയില്ല

10 . പച്ചക്കറികള്‍ പാകം ചെയ്യുമ്പോള്‍ ഉണ്ടാവുന്ന ഗന്ധം ഒഴിവാക്കാന്‍ ഒരു നുള്ള് സോഡാ പൊടി ചേര്‍ത്ത് പാചകം ചെയ്‌താല്‍ മതി.

11 .അച്ചപ്പം ഉണ്ടാക്കുമ്പോള്‍ തലേന്നോ രണ്ടു ദിവസം മുമ്പോ അച്ചു ഉപ്പുവെള്ളത്തില്‍ മുക്കി വക്കുക .അപ്പം അച്ചില്‍ ഒട്ടിപിടിക്കില്ല. 

12 . തേങ്ങ പൊടിയായി തിരുമണമെങ്കില്‍ തേങ്ങാമുറി അഞ്ചു മണികൂര് ഫ്രീസെറില്‍ വച്ച ശേഷം തിരുമ്മുക 

13 .മുട്ട പൊരിക്കുമ്പോള്‍ പാനില്‍ ഒട്ടിപിടികാതെ ഇരിക്കാന്‍ അല്‍പ്പം വിനാഗിരി പുരട്ടിയാല്‍ മതി 

14 .അധികം വന്ന മോര് പുളിക്കാതെ ഇരിക്കാന്‍ അതില്‍ കുറച്ചു ഉപ്പും പച്ചമുളകും ഇട്ടു വച്ചാല്‍ മതി 

15 . വെളിച്ചെണ്ണ കുറച്ചു മുരിങ്ങ ഇലയോ പഴം മുറിചിട്ടതോ ഇട്ടു മൂപ്പിച്ചാല്‍ എണ്ണയുടെ കനപ്പ് മാറും .

16 . പാല് ഉറ ഒഴിക്കാന്‍ തൈരോ മോരോ ഇല്ലെങ്കില്‍ നാലഞ്ചു പച്ചമുളക് ഞെട്ട് ഇട്ടു വച്ചാല്‍ മതി 

17 .ചീര വേവിക്കുമ്പോള്‍ വെള്ളത്തില്‍ അല്പം ഉപ്പു ചേര്‍ത്താല്‍ ചീരയുടെ നിറം മാറുകയും ഇല്ല, രുചിയും കൂടും 

18 .ഇറച്ചി പാചകം ചെയ്യുമ്പോള്‍ വെളുത്തുള്ളി കൂടുതല്‍ ചേര്‍ത്താല്‍ മണവും രുചിയും കൂടും 

19. ദോശയ്ക്ക് അരിയും ഉഴുന്നും അരയ്ക്കുന്നതിനൊപ്പം ഒരു കപ്പ് ചോറു കൂടി അരച്ചുചേര്‍ത്താല്‍ നല്ല മയം കിട്ടും.

20. പഞ്ചസാരപാനിയുണ്ടാക്കുമ്പോള്‍ ഒരു സ്പൂണ്‍ നാരങ്ങാനീര് കൂട്ടിച്ചേര്‍ത്താല്‍ കട്ടിയാവുകയില്ല

21. ഉരുളക്കിഴങ്ങില്‍ കളപൊട്ടുന്നത് തടയാന്‍ ഉരുളക്കിഴങ്ങ് ഇട്ട് വയ്ക്കുന്ന പാത്രത്തില്‍ ഒരു ആപ്പിള്‍ വച്ചാല്‍ മതി

22. അച്ചാറിന്റെ അവസാനം വരുന്ന അരപ്പ് അല്‍പം ചൂട് വെള്ളത്തില്‍ കലക്കിയെടുക്കുക. ചിരവിയ തേങ്ങ ഈ വെള്ളം ഒഴിച്ച് അരച്ചെടുത്താല്‍ രുചികരമായ ചമ്മന്തി തയ്യാര്‍.

23. രാവിലെ തയ്യാറാക്കിയ ഉപ്പുമാവില്‍ ഒരു സ്പൂണ്‍ അരിമാവ് കൂടി ചേര്‍ത്ത് എണ്ണയില്‍ പൊരിച്ചെടുത്താല്‍ സ്വാദേറും റവവട റെഡി.

24. നല്ല മൃദുവായ പൂരി ഉണ്ടാക്കുവാന്‍ 100 ഗ്രാം ഗോതമ്പ് പൊടിക്ക് ഒരു ടേബിള്‍ സ്പൂണ്‍ സേമിയ തരുതരുപ്പായി പൊടിച്ചത് എന്ന ക്രമത്തില്‍ ചേര്‍ത്താല്‍ മതി.

25. കണ്ണാടിപ്പാത്രങ്ങള്‍ കഴുകുന്ന വെള്ളത്തില്‍ അല്‍പം വിനാഗിരി ചേര്‍ത്താല്‍ അവ വെട്ടിത്തിളങ്ങും.

26. ഗ്രീന്‍ ചട്ണി തയ്യാറാക്കുമ്പോള്‍ തൈര് ചേര്‍ക്കുന്നതിന് പകരം നാരങ്ങാനീര് ചേര്‍ത്താല്‍ ഗ്രീന്‍ചട്ണിക്ക് രുചിയേറും. ചട്ണിക്ക് നിറവ്യത്യാസം ഉണ്ടാവുകയുമില്ല.

27. ഓംലെറ്റ് ഉണ്ടാക്കുമ്പോള്‍ അല്‍പം പൊടിച്ച പഞ്ചസാരയോ ചോളപ്പൊടിയോ ചേര്‍ത്താല്‍ ഓംലെറ്റിന് നല്ല മയമുണ്ടായിരിക്കും.

28. കുടംപുളി കറിയിലിടുമ്പോള്‍ അരിഞ്ഞിട്ടാല്‍ കൂടുതല്‍ ഫലം ചെയ്യും.

29. ചെമ്പുപാത്രങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ പുളിവെള്ളത്തില്‍ കഴുകിയാല്‍ മതി

30. മുട്ടകള്‍ പുഴുങ്ങുമ്പോള്‍ അല്‍പം ഉപ്പുചേര്‍ത്ത് പുഴുങ്ങിയാല്‍ മുട്ടത്തൊലി വൃത്തിയില്‍ അടര്‍ത്തിയെടുക്കാം.

31. പയര്‍വര്‍ഗങ്ങള്‍ വേവിക്കുമ്പോള്‍ രണ്ട് അല്ലി വെളുത്തുള്ളി കൂടി ചേര്‍ത്താല്‍ ഗ്യാസ് ശല്യം ഉണ്ടാകില്ല.

32. മീന്‍ ബിരിയാണിക്കുവേണ്ടി മീന്‍ ഫ്രൈ ആക്കുമ്പോള്‍ മൊരിഞ്ഞ സവാളകൂടി ചേര്‍ത്താല്‍ മീനിന് രുചി കൂടും.

33. വെളുത്തുള്ളി അല്ലിയാക്കിയതിനുശേഷം അല്‍പം എണ്ണപുരട്ടി 10 മിനിറ്റ് വെയിലത്തുവെച്ചാല്‍ എളുപ്പത്തില്‍ തൊലി അടര്‍ന്നുകിട്ടും.

34. വെളിച്ചെണ്ണ അധികമുണ്ടെങ്കില്‍ കേടാകാതിരിക്കാന്‍ അല്‍പം ഉപ്പുകല്ലിട്ട് വെച്ചാല്‍ മതിയാകും (വെളിച്ചെണ്ണ ‘കനച്ചു’ പോകില്ല).

35. ഉപ്പിലിട്ട മാങ്ങ കേടാകാതിരിക്കാന്‍ (പൂപ്പല്‍ബാധ) മുകളില്‍ അല്‍പം വിനാഗിരി ഒഴിച്ചാല്‍ മതി.

36. വാളന്‍പുളി (കോല്‍പുളി) കായോടുകൂടി ഭരണിയില്‍ സൂക്ഷിക്കുന്നുവെങ്കില്‍ കേടാകാതിരിക്കാന്‍ ഇടയിലൊക്കെ കല്ലുപ്പ് വിതറണം.

37. സമ്പോള വാട്ടുമ്പോള്‍ അല്‍പം ഉപ്പിട്ടാല്‍ പെട്ടന്ന് വാടികിട്ടും.

38. പഞ്ചസാര ഉരുക്കി പാനിയാക്കുമ്പോള്‍ അതിലേക്ക് ഒരു സ്പൂണ്‍ മുട്ടയുടെ വെള്ള ചേര്‍ത്താല്‍ പഞ്ചസാരയിലെ ചെളി മുട്ടവെള്ളയോടൊപ്പം പതഞ്ഞു വരും.

39. പാല്‍ തിളപ്പിക്കാനുള്ള പാത്രത്തില്‍ രണ്ടു സ്പൂണ്‍ വെള്ളമൊഴിച്ച ശേഷം പാലൊഴിച്ചു തിളപ്പിച്ചാല്‍ പാല്‍ അടിയില്‍ പിടിക്കില്ല.

40. ചപ്പാത്തിക്കുള്ള മാവ് കുഴച്ചത് അധികമായാല്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ഫ്രിഡ്ജില്‍ വയ്ക്കുന്നതിനു മുമ്പ് മാവില്‍ അല്‍പം എണ്ണ പുരട്ടിവച്ചാല്‍ മാവ് ഉണങ്ങിപ്പോവില്ല.

41. ഈന്തപ്പഴം പ്ളാസ്റിക് കവറിലാക്കി, ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഏറെക്കാലം കേടുകൂടാതിരിക്കും.

42. ചെറുനാരങ്ങ ഉണങ്ങിപ്പോയാല്‍ പത്തു മിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ ഇട്ടശേഷം പിഴിഞ്ഞാല്‍ മതി.

43. വഴുതനങ്ങ അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ കഷ്ണങ്ങളില്‍ അല്‍പം ഉപ്പ് ചേര്‍ത്ത എണ്ണ പുരട്ടി വച്ചാല്‍ മതി.

44. പച്ചക്കായയും വഴുതനങ്ങയും അരിയുമ്പോള്‍ നിറം മങ്ങാതിരിക്കാന്‍ അല്‍പം തൈര് ചേര്‍ത്ത വെള്ളത്തില്‍ ഇട്ടാല്‍ മതിയാകും.

45. ചിക്കന്‍ വറുക്കാനുള്ള എണ്ണയില്‍ അല്‍പം ഉപ്പ് ചേര്‍ത്താല്‍ എണ്ണ പൊട്ടിത്തെറിക്കില്ല.

46. തൈര് അധികം പുളിക്കാതിരിക്കാന്‍ അതില്‍ ഒരു കഷ്ണം തേങ്ങാ കഷ്ണം ഇട്ടുവയ്ക്കുക.

47. നാരങ്ങാനീരു ചേര്‍ത്ത വെള്ളത്തില്‍ അരമണിക്കൂര്‍ ഇട്ടുവച്ച ശേഷം മീന്‍ വറുത്താല്‍ മീന്‍ വറക്കുന്ന മണം പുറത്തു വരില്ല.

48. ഉരുളക്കിഴങ്ങ് അരിഞ്ഞ് അല്പ നേരം വെള്ളത്തിലിടുക. ശേഷം വറുത്താല്‍ നല്ല സ്വാദ് കിട്ടും. 

49. ഓംലറ്റിന് നല്ല മൃദുത്വം കിട്ടാന്‍ മുട്ട പതപ്പിച്ചതിന് ശേഷം അല്പം പാലോ വെള്ളമോ ചേര്‍ക്കുക. 

50. സവാളയും വെളുത്തുള്ളിയും മറ്റും അരച്ചുചേര്‍ക്കുന്ന കറികളില്‍ വെള്ളത്തിന് പകരം അല്പം പാല്‍ ഒഴിക്കുക. ഗ്രേവിയ്ക്ക് കൂടുതല്‍ സ്വാദ് കിട്ടും. ഒപ്പം കൊഴുപ്പും.

തൈര് വട/Thairu Vada


തൈര് വട/Thairu Vada
*******************



ആവശ്യമായ സാധനങ്ങള്‍

ഉഴുന്നു പരിപ്പ് – രണ്ടു കപ്പ്
പച്ചരി – രണ്ടു ടീസ്പൂണ്‍
വെണ്ണ മാറ്റിയ പുളിപ്പില്ലാത്ത മോര് – നാല് കപ്പ്
പച്ചമുളക് വട്ടത്തില്‍ അരിഞ്ഞത് – രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
ഇഞ്ചി അരിഞ്ഞത് – ഒരു ഡിസേര്‍ട്ട് സ്പൂണ്‍
ഉണങ്ങിയ മുളക് – എട്ടെണ്ണം
ഉണക്ക മല്ലി – രണ്ടു ഡിസേര്‍ട്ട് സ്പൂണ്‍
ജീരകം – ഒരു ടീസ്പൂണ്‍
നല്ലെണ്ണ – രണ്ടു ടീസ്പൂണ്‍
ഉപ്പ് – പാകത്തിന്


തയ്യാറാക്കുന്ന വിധം
ഒരു ടീസ്പൂണ്‍ എണ്ണ ചൂടാക്കുമ്പോള്‍ മല്ലി, മുളക്, ജീരകം ഇട്ടു മൂപ്പിച്ചു പൊടിച്ച് വെയ്ക്കണം. നാലു മണിക്കൂര്‍ കുതിര്‍ത്ത ശേഷം ഉഴുന്നു൦ അരിയും തരുതരുപ്പായി അരച്ചെടുക്കണം. പച്ചമുളക്

വെണ്ടയ്ക്ക മസാല


വെണ്ടയ്ക്ക മസാല :





ആവശ്യമുള്ള സാധനങ്ങൾ :-
സവാള - 1 ചെറുത്‌ (ചെറുതായി അരിഞ്ഞത്)
തക്കാളി - 1 ചെറുത്‌ (ചെറുതായി അരിഞ്ഞത്)
വെണ്ടയ്ക്ക - 1 കപ്പ്‌ (1"നീളത്തിൽ മുറിച്ചത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2tsp
സവാള പേസ്റ്റ് - ഒരു വലിയ സവാള നീളത്തിൽ മുറിച്ച് കുറച്ചു കശുവണ്ടിയും ചേർത്ത് 
വെള്ളത്തിൽ തിളപ്പിച്ച്‌ മിക്സീയിൽ അരച്ചത്‌.
തക്കാളി പേസ്റ്റ് - രണ്ട് തക്കാളി വെള്ളത്തിൽ തിളപ്പിച്ച്‌ തൊലി കളഞ്ഞ് മിക്സീയിൽ
അരച്ചത്‌.
പൊടികൾ - മഞ്ഞൾ പൊടി (1/2tsp), മുളക് പോടീ (1tbsp), മല്ലി പോടീ (1tbsp), 
ഗരം മസാല (2tsp)
എണ്ണ - 3tsp
ജീരകം - 1tsp
ഉപ്പ് - ആവശ്യത്തിന് 
തയാറാക്കുന്ന വിധം :- ആദ്യം ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് മുറിച്ചു വച്ച വെണ്ടയ്ക്ക ചേർത്ത് നല്ലവണ്ണം മുരിയുന്നതു വരെ ഫ്രൈ ചെയ്തു മാറ്റി വെക്കുക. ശേഷം അതേ പാനിൽ ജീരകം പൊട്ടിച്ച് സവാള ചേർത്ത് നന്നായി brown കളർ ആകുന്നതു വരെ വഴറ്റുക. പിന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി തക്കാളി ചേർത്ത് വഴറ്റുക. ശേഷം സവാള പേസ്റ്റ് ഉം തക്കാളി പേസ്റ്റ് ഉം ചേർത്ത് നല്ലവണ്ണം ഇളക്കുക. പിന്നെ എല്ലാ പൊടികളും ഉപ്പും ചേർത്ത് ഇളക്കിയ ശേഷം ഫ്രൈ ചെയ്തു വച്ച വെണ്ടയ്ക്ക ചേർത്ത് ഇളക്കുക.

നെല്ലിക്ക വൈന്‍

നെല്ലിക്ക വൈന്‍





വേണ്ട സാധനങ്ങള്‍ 
1) നെല്ലിക്ക - ഒരു കിലോ
2) ശര്ക്കകര - മുക്കാല്‍ കിലോ 
3) ഗ്രാമ്പു - അഞ്ചു ഗ്രാം 
4) ഏലക്ക - അഞ്ചു ഗ്രാം
5) കറുവാപട്ട - നാല് ചെറിയ കഷ്ണം 
6) തിളപ്പിച്ചാറിയ വെള്ളം - രണ്ടര കപ്പ്‌ 
7) ചെറിയ ജീരകം - പത്ത് ഗ്രാം 
തയ്യാറാക്കുന്ന വിധം 
നെല്ലിക്കയും ശര്ക്ക രയും അടുക്കടുക്കായി ഒരു ഭരണിയില്‍ ഇടുക. ഇതിനുമുകളില്‍ ജീരകം ഒഴിച്ച് ബാക്കിയുള്ള ചേരുവകളെല്ലാം ചേര്ക്കുുക. ഭരണി ഒട്ടും വായു കടക്കാതെ കെട്ടി വയ്ക്കുക. നാല് ദിവസം കഴിഞ്ഞു പതിവായി എളക്കിക്കൊടുക്കുക. നെല്ലിക്കയുടെ മുകളില്‍ വെള്ളം കണ്ടു തുടങ്ങിയാല്‍ പത്ത് ഗ്രാം ജീരകം പൊടിച്ചു തുന്നിയില്‍ കെട്ടി ഈ ഭരണിയില്‍ ഇടുക.പിന്നീട് ഭരണി നന്നായി അടച്ചു വയക്കുക. വായു കാടക്കാതെ നോക്കണം.ഒന്നരമാസം കഴിഞ്ഞ്‌‌ ഇത്‌ അരിച്ചെടുക്കണം. ഭരണി കഴുകി വൃത്തിയായി തുടച്ചെടുത്ത ശേഷം അതില്‍ ഒഴിച്ച്‌ നെല്ലിലോ മണ്ണിലോ കുഴിച്ചിടണം. ആവശ്യം വരുമ്പോള്‍ പിന്നീട്‌ ഉപയോഗിക്കാം.
എങ്ങനെ തയ്യാറാക്കുന്ന നെല്ലിക്ക വൈന്‍ ഏറെക്കാലം കേടുകൂടാതെ ഇരിക്കും. ഊറ്റിയെടുക്കുമ്പോള്‍ ശേഷിക്കുന്ന നെല്ലിക്ക മരുന്നായും ഉപയോഗിക്കാം.

കൂടുതല്‍ നിറം വേണമെങ്കില്‍ ഒരു വലിയ സ്പൂണ്‍ പഞ്ചസാര കാരമലൈസ് ചെയ്തു വൈനില്‍ ചേര്ക്കു ക

പപ്പായ വൈന്‍


പപ്പായ വൈന്‍

1. പപ്പായ ഒരു കിലോ
2. പഞ്ചസാര ഒന്നര കിലോ.
3. സിട്രിക് ആസിഡ് രണ്ടു ടീസ്പൂണ്‍
യീസ്റ്റ് ഒരു ടീസ്പൂണ്‍
വെള്ളം 3.8 ലിറ്റര്‍

വെള്ളത്തില്‍ പഞ്ചസാരയും സിട്രിക് ആസിഡും കലര്ത്തിയ 30 മിനുട്ട് തിളപ്പിച്ച് തണുപ്പിക്കുക. പപ്പായ ചെറുകഷണങ്ങളാക്കി ഉടച്ച് നൈലോണ്‍ സഞ്ചിയില്‍ ശേഖരിക്കുക.

ഈ സഞ്ചി പഞ്ചസാര ലായനിയില്‍ താഴ്ത്തി വെക്കുക. 10 ദിവസത്തേക്ക് ദിവസേന ഈ സഞ്ചി രണ്ടോ മൂന്നോ പ്രാവശ്യം പിഴിയുക. 10 ദിവസം കഴിഞ്ഞാല്‍ പപ്പായ ലായനി അരിച്ചു മറ്റൊരു ഭരണിയിലാക്കി വാ മൂടി കെട്ടി വെക്കുക. 30 ദിവസം കഴിഞ്ഞ് വീണ്ടും അരിക്കുക. ഈ രീതിയില്‍ രണ്ടു മാസം കഴിഞ്ഞ് വീണ്ടും അരിക്കുക. ആറു മാസം ഇതാവര്ത്തിറക്കുക, അവസാനത്തെ പ്രാവശ്യം അരിച്ചു കഴിഞ്ഞതിനു ശേഷം കുപ്പികളില്‍ ശേഖരിക്കുക. തണുപ്പിച്ച് ഉപയോഗിക്കാം.

മുന്തിരി വൈന്‍

മുന്തിരി വൈന്‍




മുന്തിരി കറുത്തത് രണ്ട് കിലോ
പഞ്ചസാര ഒരു കിലോ
തിളപ്പിച്ചാറിയ വെള്ളം മൂന്ന് കപ്പ്
ഡ്രൈ യീസ്റ്റ് അര ടീസ്പൂണ്‍

നല്ല മുറുക്കമുള്ള ഭരണിയില്‍ മുന്തിരി ചെറുതായി പൊട്ടിച്ചതും വെള്ളത്തില്‍ അലിയിച്ച പഞ്ചസാരയും യീസ്റ്റും തിളപ്പിച്ചാറിയ വെള്ളവും ചേര്ത്ത് നല്ലപോലെ ഇളക്കി ഭരണിയുടെ വായ തുണികൊണ്ടി മൂടിക്കെട്ടിവെക്കുക. ഒരാഴ്ചത്തേക്ക് എല്ലാ ദിവസവും രാവിലെ മൂടിതുറന്ന് രണ്ട് മിനുട്ട് ഇളക്കുക. വീണ്ടും കെട്ടിവെയ്ക്കണം. 14 ദിവസം കഴിയുമ്പോള്‍ അരിച്ചെടുത്ത് നീക്കി വീണ്ടും ഭരണിയിലാക്കി വായ മൂടിക്കെട്ടി വെക്കുക. 21 ദിവസത്തിനുശേഷം കുപ്പിയിലാക്കി ഉപയോഗിക്കാം.

വീഞ്ഞുണ്ടാക്കുമ്പോള്‍

വീഞ്ഞിന് മധുരം വേണമെന്നുള്ളവര്ക്ക്ഗ അരിച്ചെടുത്തുവെയ്ക്കുമ്പോള്‍ കുറച്ച് പഞ്ചസാര കൂടി ചേര്ക്കാം .

ഭരണിയില്‍ കുറഞ്ഞത് ആറ് ഇഞ്ച് എങ്കിലും സ്ഥലം ഒഴിച്ചിടണം.

കുപ്പിയില്‍ ആക്കുമ്പോഴും കുപ്പി നിറച്ച് ഒഴിക്കരുത്.

പാലാ സ്പെഷ്യല്‍ മോര് കാച്ചിയത്

പാലാ സ്പെഷ്യല്‍ മോര് കാച്ചിയത്





ചേരുവകള്‍

കപ്ലങ്ങ/പപ്പായ
തൈര്
ജീരകം
തേങ്ങ - അര മുറി
ചുവന്നുള്ളി
മഞ്ഞള്‍
കറിവേപ്പില
പച്ചമുളക്
ഉലുവ
കടുക്
ഇഞ്ചി
വെളുത്തുള്ളി

തയ്യാറാക്കുന്ന വിധം
ആദ്യം ചെയ്യേണ്ടത് ചെറുതായി കഷ്ണങ്ങളാക്കിയ പപ്പായ വേവിച്ചെടുക്കുകയാണ്. ഒരു പാത്രത്തില്‍ പപ്പായ ആവശ്യമായ വെള്ളത്തില്‍ ഉപ്പും മഞ്ഞളും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് അഞ്ച് മിനിറ്റോളം അടച്ചുവെച്ച് വേവിച്ചെടുക്കുക .

മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടീ സ്പൂണ്‍ ഉലുവ രണ്ട് ടീ സ്പൂണ്‍ കടുക് പൊട്ടിച്ചെടുക്കുക. ഇതില്‍ ആറ് അല്ലി വെളുത്തുള്ളി , വലിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, ആറ് പച്ചമുളക് നീളത്തില്‍ മുറിച്ചത് , കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ചെറിയ ഉള്ളി , മഞ്ഞള്‍ , ജീരകം ,പച്ചമുളക് , തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്ത് അരച്ചെടുത്തത് ഇതിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കുക. തേങ്ങാമിശ്രിതം ചൂടായ ശേഷം കട്ടതൈര് മിക്സിയില്‍ അടിച്ചെടുത്തത് ചേര്‍ത്ത് നന്നായി ഇളക്കുക. തിള വരാന്‍ പാകത്തിലാകുമ്പോള്‍ ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച പപ്പായ കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് താളിക്കുന്നതാണ് അവസാനത്തെ ഘട്ടം. എണ്ണ ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ കടുക് വെളുത്തുള്ളിയും ചുവന്നുള്ളിയും ചെറുതായി അരിഞ്ഞത് ഇട്ട് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക. ഉള്ളി ബ്രൌണ്‍ കളറായ ശേഷം അതിലേക്ക് കറിവേപ്പില ചേര്‍ക്കുക. ഉള്ളി താളിക്കുന്നതോടെ ഊണിന് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ പാലാ സ്പെഷ്യല്‍ മോര് കറി റെഡി.

ചള്ളാസ്


ചള്ളാസ്



ചള്ളാസ് എന്നും സള്ളാസ് എന്നും ഒക്കെ പറയുന്ന അതെ സാധനം തന്നെ. മറ്റു നാട്ടുകാര്‍ റൈത്ത ചേര്‍ത്ത് ബിരിയാണി കഴിക്കുമ്പോള്‍ വടക്കന്‍ കേരളത്തില്‍ ഇവനാണ് കൂട്ട്.കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും ഇവനുണ്ടോ എന്ന് അറീല്ല .

സവാള :- രണ്ടു :- നീളത്തില്‍ കനം കുറച്ചു അരിഞ്ഞത്


പച്ച മുളക് :- രണ്ടു പൊടിയായി അരിഞ്ഞത്


തക്കാളി :- ഒന്ന് :- നീളത്തില്‍ അരിഞ്ഞത്


കറിവേപ്പില :- ഒരു പിടി


ഇഞ്ചി പൊടിയായി അരിഞ്ഞത് :- ഒരു ടേബിള്‍ സ്പൂണ്‍

കല്ലുപ്പ് :- രണ്ടു നുള്ള്

കട്ട തൈര് :- അര കപ്പ്‌


സവാള, കറി വേപ്പില, മുളക്, ഇഞ്ചി ഇവ ഉപ്പു ചേര്‍ത്ത് നന്നായി ഞെരടി മൃദുവാക്കുക.


ഒരു മൂന്നു നാല് മിനുട്ട് എങ്കിലും ചെയ്യണം കേട്ടോ.


അപ്പോഴേ സത്തൊക്കെ പുറത്ത് വന്നു ആ നീരില്‍ നന്നായി ഞെരടാന്‍ പറ്റുകയുള്ളൂ.

ഇത് ഒരു പത്ത് മിനുട്ട് മാറ്റി വയ്ക്കുക.

ഇനി വിളമ്പാന്‍ നേരം തൈര് ഒഴിച്ചു ഇളക്കി തക്കാളി കൂടി ചേര്‍ക്കാം.

ഉപ്പൊന്നു നോക്കിയേരെ. .

തൈരിന്റെ പുളിക്കനുസരിച്ച്ചു ചിലപ്പോ കൂടുതല്‍ ചേര്‍ക്കേണ്ടി വരും. 

കാളന്‍


കാളന്‍



അവശ്യമുള്ള സാധനങ്ങള്‍:
നേന്ത്രക്കായ : 1 വലുത്
ചേന : ഏതാണ്ട് നേന്ത്രക്കായയുടെ അത്രയും തൂക്കമുള്ള കഷ്ണം.(കുറച്ചു കൂടിയാലും
കുറഞ്ഞാലും കുഴപ്പമൊന്നുമില്ലെന്നേ)

തേങ്ങ ചിരകിയത് :1
നല്ല പുളിയുള്ള മോര്/തൈര് : 1 ലിറ്റര്‍(ഒരു ഏകദേശ കണക്കാണ് മോരിന്റെ പുളിപ്പിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. കൃത്യമായ കണക്കെഴുതാന്‍ അറിയില്ല.)
(തൈര് കലക്കി വെണ്ണ മാറ്റിയ മോരാണ് വേണ്ടത്. ഇല്ലെങ്കില്‍ തല്ക്കാോലം തൈര് ഉടച്ചെടുത്താലും മതി).
മഞ്ഞള്പ്പൊ്ടി,മുളകുപൊടി,ഉപ്പ് : ആവശ്യത്തിന്
ജീരകം : 1-2 സ്പൂണ്‍
പച്ചമുളക് : 4-5
ഉലുവാപ്പൊടി : 1 സ്പൂണ്‍
വറുത്തിടാനുള്ള കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.

ഉണ്ടാക്കുന്ന വിധം:

ചേന കുറച്ചു വലുപ്പത്തിലും കായ തൊണ്ടു കളഞ്ഞ് രണ്ടാക്കിയും നുറുക്കുക.

മുളകുപൊടിയും മഞ്ഞള്പ്പൊുടിയും ഉപ്പും ഇട്ട് വെള്ളം ഒഴിച്ച് വേവിയ്ക്കുക.കുക്കറിലും വേവിയ്ക്കാം.പക്ഷെ നേരിട്ട് വേവിയ്ക്കന്നതാണ് സ്വാദ്.വേവിച്ച് വെള്ളം നന്നായി വറ്റിച്ചെടുക്കുക.അടിയില്‍ പിടിയ്ക്കാതെ ശ്രദ്ധിയ്ക്കണം. ഇതിടയില്‍ തേങ്ങയും ജീരകവും നന്നായി അരച്ചെടുത്തത് റെഡിയാക്കി വയ്ക്കണം. ഒട്ടും വെള്ളം ചേര്ക്കാ തെയാണ് തേങ്ങ അരയ്ക്കേണ്ടത്. മിക്സിയില്‍ ഇത് സാദ്ധ്യമല്ലാത്തതിനാല്‍ ഞാന്‍ ചെയ്യുന്ന ഒരു സൂത്രപ്പണി ഉണ്ട്. വെള്ളത്തിനുപകരം മോരില്‍ നിന്ന് കുറച്ച് ചേര്ത്ത്് അരയ്ക്കുക.

കഷ്ണങ്ങളിലെ വെള്ളം വറ്റിയാല്‍ തീ കുറച്ച്, മോര് ഒഴിച്ച് നന്നായി ഇളക്കുക. ഈ ഘട്ടത്തില്‍ എരിവും പുളിയും ഉപ്പും പാകത്തിനാണോ എന്നു നോക്കി ക്രമീകരിക്കുക. പച്ചമുളക് കീറിയതും കുറച്ച് കറിവേപ്പിലയും ഇട്ട് ചെറുതീയില്‍ കുറച്ചുനേരം അനക്കാതെ വയ്ക്കുക.മോര് നന്നായി പതഞ്ഞുവരുന്ന ഘട്ടത്തില്‍ വാങ്ങുക.തിളയ്ക്കരുത്.
പിന്നെ അരച്ചുവച്ചിരിക്കുന്ന തേങ്ങ ചേര്ത്ത് നന്നായി ഇളക്കുക.
വെളിച്ചെണ്ണയില്‍ കടുകും മുളകും(മുളക് പൊട്ടിയ്ക്കാതെ മുഴുവനായി ഇടുക) കറിവേപ്പിലയും വറുത്തിടുക. കടുകും കറിവേപ്പിലയുമൊക്കെ സാധാരണ ഇടുന്നതിനേക്കാള്‍ കൂടുതല്‍ ഇടുക.
കുറച്ചൊന്ന് അറിയശേഷം ഉലുവാപ്പൊടി ചേര്ത്ത് നന്നായി ഇളക്കുക. കാളന്‍ ചൂടോടെ കഴിയ്ക്കരുത്. നന്നായി തണുത്താലാണ് സ്വാദ്.

ഉരുളക്കിഴങ്ങ് ദോശ

ഇതാ ഉരുളക്കിഴങ്ങ് ചേര്‍ത്തുണ്ടാക്കാവുന്ന രുചികരമായ ഉരുളക്കിഴങ്ങ് ദോശ. മസാലദോശ പോലെ ആസാദ്യകരം. കഴിച്ചുനോക്കൂ..



ചേര്‍ക്കേണ്ട ഇനങ്ങള്‍

ഉരുളക്കിഴങ്ങ് - 3/4 കിലോ
കടലമാവ് - 11/2 കപ്പ്
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ - 3 വലിയ സ്പൂണ്‍
ജീരകം - 1 സ്പൂണ്‍
സവാള അരിഞ്ഞത് - 1/2 കപ്പ്
പച്ചമുളക് അരിഞ്ഞത് - 4 സ്പൂണ്‍
അരിപ്പൊടി - 1/4 കപ്പ്
അമേരിക്കന്‍ മാവ് - 2 വലിയ സ്പൂണ്‍
സോഡാപ്പൊടി - 2 നുള്ള്
ഇഞ്ചി അരിഞ്ഞത് - 1/2 സ്പൂണ്‍

പാകം ചെയ്യുന്ന രീതി

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലികളഞ്ഞ് പൊടിക്കുക. കടലമാവും അരിപ്പൊടിയും അമേരിക്കന്‍ മാവും വെള്ളവും ഉപ്പും പാകത്തിനു ചേര്‍ത്ത് കട്ടകെട്ടാതെ കുഴയ്ക്കണം. ഉരുളക്കിഴങ്ങ് പൊടിച്ചതും 2 നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് ദോശയ്ക്ക് കലക്കുന്നതുപോലെ കലക്കുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് ചൂടാക്കുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊത്തിയരിഞ്ഞ ഉള്ളി , പച്ചമുളക്, ഇഞ്ചി, ഇവ ഇട്ട് വഴറ്റി മാവില്‍ ചേര്‍ക്കുക. ദോശക്കല്ലില്‍ ഒഴിച്ച് ഇരുപുറവും ചുട്ടെടുക്കുക

കണവ


കണവ



കണവ / squid വൃത്തിയാക്കി എടുത്ത് റിംഗ് ഷേപ്പില്‍ മുറിച്ചെടുക്കുക.. അതിനെ മഞ്ഞള്‍ പൊടി മുളകു പൊടി ഉപ്പ് എന്നിവ ചേര്‍ത്തു കുഴച്ച ശേഷം തേങ്ങാ പാലില്‍ ഇട്ടു വേകാന്‍ വക്കുക .. നന്നായി വെന്തതിന് ശേഷം വെളിച്ചെണ്ണയില്‍ ഉള്ളീ പച്ചമുളക് എന്നിവ പാതി വേകുന്നതു വരെ ഇട്ടു വഴറ്റി അല്‍പം കറിവേപ്പെലയും ചേര്‍ത്ത് എടുക്കുക ..

കല്ലുമ്മക്കായ പൊരിച്ചത്.(കടുക്ക)

കല്ലുമ്മക്കായ പൊരിച്ചത്.(കടുക്ക)



വടക്കേ മലബാറില്‍ കല്ലുമ്മക്കായ എന്നും ചിലയിടങ്ങളില്‍ കടുക്ക എന്നും അറിയപ്പെടുന്ന
ഇത് ഫ്രൈ ചെയ്യുന്ന വിധം ആവട്ടെ ഇന്ന്... കല്ലുമ്മക്കായ വാങ്ങിയ ശേഷം നന്നായി കഴുകി അതിന്റെ പുറത്തുള്ള അഴുക്ക് കളഞ്ഞു ഒരു പാത്രത്തിലിട്ടു അടുപ്പില്‍ വെച്ച് വേവിക്കുക.വെള്ളം ഒഴിക്കരുത്. വേവുന്നതിനനുസരിച്ചു അതില്‍ വെള്ളം ഉണ്ടാവും. കല്ലുമ്മക്കായ നന്നായി വെന്തു വരുമ്പോള്‍ തന്നെ അത് തുറന്നു വരുന്നതാണ്.അതു അടുപ്പില്‍ നിന്നിറക്കി ചൂടാറിയ ശേഷം തോടില്‍ നിന്ന് വേര്പെറടുത്തുക,പിന്നീട് അതിനുള്ളില്‍ ചിലതില്‍ നാര് പോലെ കാണാം അത് മുറിച്ചു നീക്കുക.പിന്നീട് അതിന്റെ പുറത്തായി കറുപ്പ് നിറത്തില്‍ കാണുന്ന ഭാഗവും പതുക്കെ മുറിച്ചു നീക്കുക.അതിനു ശേഷം നന്നായി ഒന്ന് കൂടി കഴുകി എടുക്കുക. ഇനി ഇത് ഫ്രൈ ചെയ്യുന്നതിന്

ആവശ്യമുള്ള സാധനങ്ങള്‍.:-
കല്ലുമ്മക്കായ - രണ്ടു കിലോ.
മഞ്ഞള്പൊക്കടി - കാല്‍ ടീസ്പൂണ്‍.
മുളക് പൊടി - മൂന്നു ടേബിള്‍ സ്പൂണ്‍.
ഉപ്പ് - ആവശ്യത്തിന്.
വെളുത്തുള്ളി - തോലോടു കൂടി ചതച്ചത് പത്തെണ്ണം
കറിവേപ്പില - കുറച്ചു ( ഇലമാത്രം ഇടുക.)
കുരുമുളക് പൊടി - അര ടീസ്പൂണ്‍
എണ്ണ - ഫ്രൈ ചെയ്യാന്‍ ആവശ്യമായത്.



കഴുകി വൃത്തിയാക്കിയ കല്ലുമ്മക്കായയില്‍ കറിവേപ്പില വെളുത്തുള്ളി തോലോട് കൂടി ചതച്ചതു ചേര്ക്കു ക
മുളക് പൊടി ,മഞ്ഞള്പ്പൊേടി, ഉപ്പ് എന്നിവയും കൂടി ചേര്ത്ത് നന്നായി യോജിപ്പിച്ചു ഇരുപത്‌ മിനുട്ട് നേരം അടച്ചു വെക്കുക.ഒരു കടായി അല്ലെങ്കില്‍ തവ അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ എണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ അതിലേക്കു മസാല ചേര്ത്ത് വെച്ച കല്ലുമ്മക്കായ ഇട്ട ശേഷം മൊരിഞ്ഞ് വരുന്നത് വരെ വറുത്തെടുക്കുക. എണ്ണ അധികം ഒഴിക്കാതെ മീന്‍ ഫ്രൈ ചെയ്യുന്നത് പോലെ ഫ്രൈ ചെയ്ത് എടുക്കണം.മൊരിഞ്ഞ് വരുമ്പോള്‍ കുരുമുളക് പൊടി ഇട്ട ശേഷം നന്നായി ഇളക്കി അടുപ്പില്‍ നിന്ന് ഇറക്കി ചൂടോടു കൂടി ഉപയോഗിക്കാം .

എടുപിടി ബിരിയാണി


എടുപിടി ബിരിയാണി


ആവശ്യമായ സാധനങ്ങള്‍:

ചിക്കന്‍/മട്ടന്‍ (ഇടത്തരം കഷണങ്ങളാക്കിയത്) അല്ലെങ്കില്‍ ചെമ്മീന്‍- 1/2 കിലോ
ബസ്മതി റൈസ് - 1/2 കിലോ
കശുവണ്ടിപ്പരിപ്പ് - 10
ഉണങ്ങിയ മുന്തിരി (സുല്‍ത്താന) - 15
ഗരം മസാല - 1 ടേ സ്പൂണ്‍
( അല്ലെങ്കില്‍ ഏലക്കായ-3, കരയാമ്പു- 3, പെരുഞ്ജീരകം-ഒരു നുള്ള്, പട്ട - 1 കഷണം, കറുക ഇല-1- ഇത്രയും ചതച്ചതു)
ഇഞ്ചി (ചെറുതായി നുറുക്കിയത്) -ഒരു വലിയ കഷണം
വെളുത്തുള്ളി (ചെറുതായി അരിഞ്ഞത്) - 10 അല്ലി
കുരുമുളക് - 10 എണ്ണം ചതച്ചത്പ
പച്ച മുളക് (അരിഞ്ഞത്) - 5 എണ്ണം
സബോള (വട്ടത്തില്‍ അരിഞ്ഞത്) - 3
മഞ്ഞള്‍പ്പൊടി - 1 ടീ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേ സ്പൂണ്‍
മുളകുപൊടി - 1 ടേ സ്പൂണ്‍
തക്കാളി പഴുത്തത് - 2 എണ്ണം (അരിഞ്ഞത്)
ചെറുനാരങ്ങ നീര് - 1 നാരങ്ങയുടെ
തൈര് - 1 ടേ സ്പൂണ്‍
മല്ലിയില - ഒരു പിടി
ബട്ടര്‍/നെയ്യ് - 2 ടേ സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്ന്
വെള്ളം - 2 കപ്പ് (ആവശ്യത്തിന്ന്
ബിരിയാണി കളര്‍ - (optional) - അല്പം

പാകം ചെയ്യുന്ന വിധം:

ബസ്മതി അരി വെള്ളത്തിലിട്ട് കുതിര്‍ക്കാന്‍ വയ്ക്കുക.

ഇറച്ചി (ചെമ്മീന്‍) അല്പം ഉപ്പിട്ട് നന്നായി കഴുകി (ഇങ്ങനെ ചെയ്യാത്തവരുണ്ടെങ്കിള്‍ ചെയ്ത് നോക്കൂ, എന്നിട്ടറിയൂ വ്യത്യാസം) വാര്‍ത്ത് ചെറു നാരങ്ങാനീരും തൈരും അല്പം മഞ്ഞള്‍പ്പൊടിയും ഉപ്പും പുരട്ടി വയ്ക്കുക.

അടി കട്ടിയുള്ള ഒരു തവയില്‍ നെയ്യൊഴിച്ച് ചൂടായശേഷം മുന്തിരിയും കശുവണ്ടിയും വെവ്വേറെ വറുത്ത് കോരി മാറ്റിവയ്ക്കുക.നെയ്യില്‍ ചതച്ച ഗരം മസാലയിടുക.പിന്നീട് വെളുത്തുള്ളി, ഇഞ്ചി, പച്ച മുളക്, ഉള്ളി എവ ക്രമമായി വഴറ്റുക.ഉള്ളി ഗോല്‍ഡന്‍ യെല്ലോ കളറാകുന്പോള്‍ കുറച്ചു വെള്ളം തളിച്ച് രണ്ടു മിനിറ്റിനു ശേഷം (ചേരുവകള്‍ നല്ല മയത്തിലാകും അപ്പോള്‍) മസാലകള്‍ ഒന്നൊന്നായി ചേര്‍ത്ത് മൂപ്പിക്കുക.(ബിരിയാണി കളര്‍ ഇപ്പോള്‍ ചേര്‍ക്കാം)



തക്കാളികൂടി ചേര്‍ത്ത് മസാലകളെല്ലാം കുഴമ്പ് രൂപത്തിലാകുമ്പോള്‍ ഇറച്ചി (അല്ലെങ്കില്‍ ചെമ്മീന്‍) ഇട്ട് ഇളക്കി 5 മിനിറ്റ് അടച്ച് വച്ച് വേവിക്കുക.മൂടി മാറ്റി ഇളക്കി 5 മിനിറ്റ് കൂടി വഴറ്റുക. (ആട്ടിറച്ചിയാണെങ്കില്‍ കൂടുതല്‍ സമയം)

ഇനി ബസ്മതി അരി ചേര്‍ക്കാം.ഇറച്ചിയും അരിയും മൂടത്തക്ക രീതിയില്‍ (ശ്രദ്ധിക്കുക, കൂടുതലോ കുറവോ ആകരുത്) വെള്ളം ഒഴിച്ച് നല്ലവണ്ണം തവികൊണ്ടിളക്കി മൂടിവച്ചു ചെറുതീയില്‍ പാകം ചെയ്യാം.(രുചിച്ചു നോക്കി ആവശ്യമെങ്കില്‍ ഉപ്പു ചേര്‍ക്കണം) ഇടക്കിടക്ക് മൂടി മാറ്റി വെള്ളം വറ്റുന്നുണ്ടോയെന്നു പരിശോധിക്കണം. (ഒന്നിളക്കുകയും ആകാം)

മല്ലിയിലയും വറുത്ത് വച്ച കശുവണ്ടിയും മുന്തിരിയും കൊണ്ട് ഗാര്‍നിഷ് ചെയ്തുപയോഗിക്കുക.

(അവന്‍ ഉള്ളവര്‍, ബിരിയാണി ഒരു ഒവന്‍പ്രൂഫ് ഡിഷിലാക്കി അല്പം ബട്ടര്‍ മീതെയിട്ട് നല്ലവണ്ണം കവര്‍ ചെയ്ത് ‍ 15 -20 മിനിറ്റ് ബേയ്ക് ചെയ്തെടുക്കുക. വെള്ള/നെയ്മയം പോയിക്കിട്ടാനണിത്)