Monday, 9 March 2015

ബീഫ് ഡ്രൈ ഫ്രൈ

സ്പെഷ്യല്‍ ബീഫ് ഡ്രൈ ഫ്രൈ
.......................................................



ഇത് ഒരു സ്പെഷ്യല്‍ ബീഫ് ഫ്രൈ ആണ്. ഇവിടെ രണ്ടു പ്രാവശ്യം ബീഫ്ഫ്രൈ ആക്കുന്നുണ്ട്‌.
കുക്കറില്‍ വെയ്ക്കാതെ അടുപ്പില്‍ ചെറിയ തീയില്‍ കിടന്നു വേകുമ്പോള്‍ ഇതിന്റെയൊരു സ്വാദ് ..ഉണ്ടാക്കി കഴിച്ചു നോക്കു....
എണ്ണയുടെ ഉപയോഗം ഇതില്‍ അല്പം കൂടുതല്‍ ആയതിനാലും ബീഫ് ആയതു കൊണ്ടും രക്ത സമ്മര്‍ദ്ദം കൂടുതല്‍ ഉള്ളവരും cholesterol ഉള്ളവരും ഇങ്ങോട്ട് നോക്കണ്ട. 

ഉണ്ടാക്കുന്ന വിധം – അരിഞ്ഞു കഴുകി വാരിയ ബീഫ് അല്പം മഞ്ഞപ്പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടിയും രണ്ടു ടേബിള്‍ സ്പൂണ്‍ മല്ലിപൊടിയും ഒരു നുള്ള് ഉപ്പും കായത്തിന്റെ ഒരു ചെറിയ കഷണവും ഇഞ്ചിയും വെളുത്തുള്ളിയും കുഞ്ഞുള്ളിയും അരിഞ്ഞതും കൂടി ഇട്ടു വെള്ളവും ചേര്‍ത്തു അടി കട്ടിയുള്ള ഒരു പാത്രത്തില്‍ വേവിയ്ക്കാന്‍ വെയ്കണം ,അടിയ്ക്ക് പിടിക്കാതിരിക്കാന്‍ ഇടയ്ക്കൊന്നു ഇളക്കി വീണ്ടും അടച്ചു വെയ്ക്കണം.( ഇഞ്ചി മാത്രം ഒന്ന് വഴറ്റിയിടും )

ഇനി ബീഫ് വെന്തതിനു ശേഷം ഒരു ഉരുളിയില്‍ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു തണ്ട് കറി വേപ്പില, ഒരു വയണയില, ഒരു നുള്ള് കടുക് , ഒരു കപ്പ്‌ തേങ്ങാക്കൊത്ത് എന്നിവ വഴറ്റി വെന്ത ബീഫ് ചാറോടു കൂടി തന്നെ ഇതിലേക്ക് മാറ്റുക.ആവശ്യത്തിനു ഉപ്പ് ചേര്‍ക്കുക.ഇളക്കി ഇളക്കി ചാര്‍ വറ്റിച്ചു ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ പെരുംജീരകം പൊടിച്ചതും രണ്ടു കഷണം കറുവാപട്ട പൊടിച്ചതും കൂടി ചേര്ക്കു ക. രണ്ടു ടേബിള്‍ സ്പൂണ്‍ കുരുമുളക് ചേര്ത്തു നല്ലത് പോലെ ഉലര്‍ത്തി എടുക്കുക.

വേണമെങ്കില്‍ കുരുമുളക് കുറച്ചുടെ ചേര്‍ക്കാം ..
തീയ് അണയ്ക്കുക, അര മണിക്കൂര്‍ കഴിഞ്ഞു വീണ്ടും അല്പം വെളിച്ചെണ്ണ കൂടി ഒഴിച്ച് നല്ല പോലെ ഫ്രൈ ആക്കുക........ബീഫ് ഡ്രൈ ഫ്രൈ തയ്യാര്‍ ..

No comments:

Post a Comment