Monday, 9 March 2015

കുക്കറില് കോഴി

വരുന്ന ചില മാസങ്ങള്‍ നമ്മുടെ ഹൃദയത്തെ വരെ തണുപ്പിക്കാന്‍ പോന്നതാണ്...
കണ്ണാടിയുടെ ഉള്ളില്‍ തീയില്‍ കിടന്നു കറങ്ങുന്ന കോഴി നമ്മെ കൈയാട്ടി വിളിക്കും....
അതിലൊരെണ്ണം വാങ്ങി വീട്ടില്‍ വന്നു നോക്കുമ്പോള്‍ പുറം കരിഞ്ഞതും അകം വേകാതെയുമുള്ള പതിവ് സാധനം തന്നെയാകും....



ഇന്ന് നമുക്ക് കുക്കറില് കോഴി ആയാലോ?
ഒരു ഗ്രില്ലെര്‍ ചിക്കന്‍ എടുത്തു വെള്ളത്തില്‍ ഇടുക. ആ വെള്ളത്തില്‍ ഒരു 3 സ്പൂണ്‍ വിനീഗര്‍, ഒരു നാരങ്ങയുടെ നീര്, 2 സ്പൂണ്‍ ഉപ്പും ഇട്ടു ഫ്രിഡ്ജില് ഒരു 5-6 മണിക്കൂര്‍ വെക്കുക. ഇനി അത് എടുത്തു നന്നായി കഴുകി അതില്‍ ഏറെ ഉപ്പും കുരുമുളകുപൊടിയും എടുത്തു അകവും പുറവും തേച്ചു പിടിപ്പിക്കുക. ഒരു സവാളയുടെ പകുതി, ഒരു നാരങ്ങയുടെ പകുതി, 5 അല്ലി വെളുത്തുള്ളി ഇവ കോഴിയുടെ ഉള്ളില്‍ ആക്കി ഒരു കുക്കറില്‍ അടച്ചുവെച്ചു നല്ല തീയില്‍ 2 വിസില്‍ വരുന്നത് വരെയും അതിനു ശേഷം 3 വിസില്‍ വരുന്നത് വരെ തീ കുറച്ചും വെക്കുക.

ഇനി എടുത്തു നോക്കിക്കേ.... ഒരു കവര്‍ കുബ്ബൂസ് കരുതിക്കോ.... ആള്‍ക്ക് ഒരു ചിക്കന്‍ വേണ്ടിവരും.... ഒന്ന് ട്രൈ ചെയ്തു നോക്ക്.... അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും....
അടുക്കളയിലെ ടിപ്പുകളും ട്രിക്കുകളും ഇവിടെ അവസാനിക്കുന്നില്ല....

No comments:

Post a Comment