Monday, 9 March 2015

സേമിയ പുലാവ്


സേമിയ പുലാവ്



ചേരുവകള്‍ 

1. സേമിയ — 100 ഗ്രാം
2. മുട്ട — 2
3. പച്ചമുളക് — 5 എണ്ണം
4. ഇഞ്ചി (നീളത്തിലരിഞ്ഞത്) — 1 ടേബിള്‍സ്പൂണ്‍
5. വെളുത്തുള്ളി (അരിഞ്ഞത്) –5 അല്ലി
6. നെയ്യ് — 4 ടേബിള്‍സ്പൂണ്‍
7. കശുവണ്ടി –1 ടേബിള്‍സ്പൂണ്‍
8. ഉണക്കമുന്തിരി — 1 ടേബിള്‍സ്പൂണ്‍
9. സവാള (കനംകുറച്ചരിഞ്ഞത്) — 1
10. കുരുമുളകുപൊടി — 1/2 ടീസ്പൂണ്‍
11. മല്ലിപ്പൊടി — 1 ടീസ്പൂണ്‍
12. ഗരം മസാലപ്പൊടി — 1/2 ടീസ്പൂണ്‍
13. ഉപ്പ് — പാകത്തിന്
14. ചെറുനാരങ്ങാനീര് — 1 ടീസ്പൂണ്‍
15. മല്ലിയില (അരിഞ്ഞത്) — 1 ടേബിള്‍സ്പൂണ്‍

പാകം ചെയ്യുന്നവിധം

1. പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഇവ അരച്ചുവയ്ക്കുക.

2. ഒരു പാന്‍ ചൂടാക്കി 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ച് 
അണ്ടിപ്പരിപ്പും കിസ്മിസും വറുത്തുകോരുക.

3. അതേ നെയ്യില്‍ നീളത്തിലരിഞ്ഞ സവാളയിട്ട് ചെറുതായി നിറം മാറുമ്പോള്‍ പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, ഇവ അരച്ചതു ചേര്‍ത്തു വഴറ്റുക.

4. ഇതിന്റെകൂടെ മല്ലിപ്പൊടി, കുരുമുളകുപൊടി, ഗരംമസാലപൊടി, ഇവ ചേര്‍ത്തിളക്കിയശേഷം രണ്ടു മുട്ട വേറൊരു പാത്രത്തിലൊഴിച്ച് അല്പം ഉപ്പും ചേര്‍ത്ത് ഒരു ഫോര്‍ക്കുകൊണ്ടടിച്ചശേഷം ഇതിലേക്കൊഴിക്കുക. മുട്ട വേകുന്നതുവരെ ഇളക്കികൊണ്ടിരിക്കണം.

5. വേറൊരു പാന്‍ ചൂടാക്കി ബാക്കിയിരിക്കുന്ന നെയ്യ് ഒഴിച്ച് സേമിയ ഇട്ടു ചെറുതായി നിറം മാറി വരുമ്പോള്‍ പാകത്തിന് ഉപ്പും ഒരു കപ്പ് വെള്ളവും ചേര്‍ത്തു മൂടി ചെറുതീയില്‍ വേവിക്കുക.

6. സേമിയ വെന്തുകഴിയുമ്പോള്‍ നേരത്തേ തയ്യാറാക്കിയ മുട്ട മിശ്രിതം ചേര്‍ക്കുക.

7. ഗരം മസാലപ്പൊടിയും നാരങ്ങാനീരും ചേര്‍ത്തിളക്കുക.

8. വിളമ്പുന്നതിനായി ഒരു പാത്രത്തിലേക്കു മാറ്റി നെയ്യില്‍ വറുത്തുവച്ചിരിക്കുന്ന കശുവണ്ടിയും റേസില്‍സും അല്പം മല്ലിയിലയും വിതറി ഉപയോഗിക്കുക.

No comments:

Post a Comment