Tuesday, 10 March 2015

പാലാ സ്പെഷ്യല്‍ മോര് കാച്ചിയത്

പാലാ സ്പെഷ്യല്‍ മോര് കാച്ചിയത്





ചേരുവകള്‍

കപ്ലങ്ങ/പപ്പായ
തൈര്
ജീരകം
തേങ്ങ - അര മുറി
ചുവന്നുള്ളി
മഞ്ഞള്‍
കറിവേപ്പില
പച്ചമുളക്
ഉലുവ
കടുക്
ഇഞ്ചി
വെളുത്തുള്ളി

തയ്യാറാക്കുന്ന വിധം
ആദ്യം ചെയ്യേണ്ടത് ചെറുതായി കഷ്ണങ്ങളാക്കിയ പപ്പായ വേവിച്ചെടുക്കുകയാണ്. ഒരു പാത്രത്തില്‍ പപ്പായ ആവശ്യമായ വെള്ളത്തില്‍ ഉപ്പും മഞ്ഞളും പച്ചമുളകും കറിവേപ്പിലയും ചേര്‍ത്ത് അഞ്ച് മിനിറ്റോളം അടച്ചുവെച്ച് വേവിച്ചെടുക്കുക .

മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയില്‍ ഒരു ടീ സ്പൂണ്‍ ഉലുവ രണ്ട് ടീ സ്പൂണ്‍ കടുക് പൊട്ടിച്ചെടുക്കുക. ഇതില്‍ ആറ് അല്ലി വെളുത്തുള്ളി , വലിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, ആറ് പച്ചമുളക് നീളത്തില്‍ മുറിച്ചത് , കറിവേപ്പില എന്നിവ ചേര്‍ത്ത് നന്നായി വഴറ്റിയെടുക്കുക.

ചെറിയ ഉള്ളി , മഞ്ഞള്‍ , ജീരകം ,പച്ചമുളക് , തേങ്ങ ചിരകിയത് എന്നിവ ചേര്‍ത്ത് അരച്ചെടുത്തത് ഇതിലേക്ക് ഇട്ട ശേഷം നന്നായി ഇളക്കുക. തേങ്ങാമിശ്രിതം ചൂടായ ശേഷം കട്ടതൈര് മിക്സിയില്‍ അടിച്ചെടുത്തത് ചേര്‍ത്ത് നന്നായി ഇളക്കുക. തിള വരാന്‍ പാകത്തിലാകുമ്പോള്‍ ഇതിലേക്ക് നേരത്തെ വേവിച്ചുവെച്ച പപ്പായ കഷ്ണങ്ങള്‍ ചേര്‍ക്കുക. ഇത് താളിക്കുന്നതാണ് അവസാനത്തെ ഘട്ടം. എണ്ണ ചൂടായ ശേഷം ഇതിലേക്ക് ഒരു സ്പൂണ്‍ കടുക് വെളുത്തുള്ളിയും ചുവന്നുള്ളിയും ചെറുതായി അരിഞ്ഞത് ഇട്ട് ബ്രൌണ്‍ നിറമാകുന്നത് വരെ ഇളക്കുക. ഉള്ളി ബ്രൌണ്‍ കളറായ ശേഷം അതിലേക്ക് കറിവേപ്പില ചേര്‍ക്കുക. ഉള്ളി താളിക്കുന്നതോടെ ഊണിന് സ്വാദ് വര്‍ദ്ധിപ്പിക്കാന്‍ പാലാ സ്പെഷ്യല്‍ മോര് കറി റെഡി.

No comments:

Post a Comment