Monday, 9 March 2015

കസ്റ്റാര്‍ഡ് പുഡ്ഡിങ്

കസ്റ്റാര്‍ഡ് പുഡ്ഡിങ്



ചേരുവകള്‍


1. കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍
2. പാല്‍ – 2 ടിന്‍
3. മുട്ട – 3 എണ്ണം
4. പഞ്ചസാര – 3 വലിയ സ്പൂണ്‍ + 1/4 കപ്പ്

പാകം ചെയ്യുന്ന വിധം

1/4 കപ്പ് പഞ്ചസാര ചുവക്കെ കരിച്ച് ഒരു പാത്രത്തിലൊഴിച്ചു ചുറ്റിക്കുക.

കണ്ടന്‍സ്ഡ് മില്‍ക്, പാല്‍, മുട്ട, പഞ്ചസാര ഇവ ഒന്നിച്ചടിക്കണം.

പഞ്ചസാരയുടെ അളവ് ഇഷ്ടത്തിനനുസരിച്ചു കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

ഈ മിശ്രിതം പഞ്ചസാര കരിച്ചൊഴിച്ച പാത്രത്തിലൊഴിച്ച് ആവി കേറാത്തവിധം തട്ടംകൊണ്ട് അടച്ച്, അപ്പച്ചെമ്പില്‍ ആവിയില്‍ മുക്കാല്‍ മണിക്കൂര്‍ വേവിക്കണം.

നല്ലതുപോലെ ആറിയശേഷം ഒരു പാത്രത്തില്‍ ഈ പു്ഡ്ഡിങ് കമഴ്ത്തിയിട്ട് ഉപയോഗിക്കാം

No comments:

Post a Comment