Tuesday, 10 March 2015

മട്ടണ്‍ സ്റ്റൂ & പാലപ്പം


പാലപ്പം




പച്ചരി- രണ്ടു കപ്പു
തേങ്ങ- ഒരു മുറി
യീസ്റ്റ്- കാല്‍ സ്പൂണ്‍
പഞ്ചസാര- രണ്ടു സ്പൂണ്‍
ഉപ്പു-പാകത്തിന്

മാവു തയ്യാറാക്കുന്ന വിധം


പച്ചരി അഞ്ചു-പത്തു മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ക്കുക.

(രാവിലെ വെള്ളത്തില്‍ ഇട്ടാല്‍ വൈകിട്ട് അരച്ചെടുക്കാം) നന്നായി കഴുകിഎടുത്ത ശേഷം തേങ്ങ ചിരകിയത്, ചേര്‍ത്ത് നന്നായി അരക്കുക. ഒപ്പം യീസ്റ്റും പഞ്ചസാരയും കൂടി ചേര്‍ക്കുക. അരച്ച ശേഷം മാവു നന്നായി ഇളക്കുക. ഒരു മണിക്കൂറിനു ശേഷം പാകത്തിന് ഉപ്പും ചേര്‍ത്ത് രുചികരമായ പാലപ്പം ഉണ്ടാക്കാം. അരി അരക്കുമ്പോള്‍ വെള്ളത്തിന്‌ പകരം തേങ്ങ പാല്‍ ചേര്‍ത്ത് അരക്കുന്നത് കൂടുതല്‍ രുചികരമാകും. അപ്പത്തിനു നല്ല മയവും കിട്ടും.


മട്ടണ്‍ സ്റ്റൂ

മട്ടന്‍ (കഷ്ണങ്ങളാക്കിയത്) - 1 കിലോ 
സവാള (ചെറുതായി അരിഞ്ഞത്) - 50 ഗ്രാം 
ഇഞ്ചി (ചെറുതായി അരിഞ്ഞത്) - 50 ഗ്രാം 
പച്ചമുളക് (രണ്ടായി കീറിയത്) - 10 എണ്ണം 
ഉരുളകിഴങ്ങ് (കഷ്ണങ്ങളാക്കിയത്) 200 ഗ്രാം 
കറിവേപ്പില - 2 തണ്ട് 
മല്ലിയില - കുറച്ച് 
വെളിച്ചെണ്ണ - 100 മില്ലി 
ഏലയ്ക്ക - 8 
കറുവപ്പട്ട - 2 കഷ്ണം 
കുരുമുളക് (തരുതരുപ്പായി പൊടിച്ചത്) - 2 ടീസ്പൂണ്‍ 
തേങ്ങ - 2 
ഉപ്പ് - പാകത്തിന് 

തയ്യാറാക്കുന്ന വിധം: 

തേങ്ങയുടെ ഒന്നാംപാലും രണ്ടാംപാലും മാറ്റിവെക്കുക. അടികട്ടിയുള്ള പാത്രത്തില്‍ വെളിച്ചെണ്ണ ചൂടാക്കുക. പട്ട, ഏലയ്ക്ക, സവാള എന്നിവ വഴറ്റുക. സവാള ചുവന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ കൂട്ടിലേക്ക് ഇഞ്ചി, പച്ചമുളക്, മട്ടന്‍, ഉരുളകിഴങ്ങ് എന്നിവ ഉപ്പും രണ്ടാംപാലും ചേര്‍ത്ത് വേവിക്കണം. പാകമായാല്‍ ഒന്നാംപാല്‍ ചേര്‍ത്ത് ഒന്നുകൂടി വേവിക്കുക. കറിവേപ്പില, പച്ച വെളിച്ചെണ്ണ, മല്ലിയില അരിഞ്ഞ് ഇവ ചേര്‍ത്ത് വാങ്ങാം.

No comments:

Post a Comment