വെണ്ടയ്ക്ക മസാല :
ആവശ്യമുള്ള സാധനങ്ങൾ :-
സവാള - 1 ചെറുത് (ചെറുതായി അരിഞ്ഞത്)
തക്കാളി - 1 ചെറുത് (ചെറുതായി അരിഞ്ഞത്)
വെണ്ടയ്ക്ക - 1 കപ്പ് (1"നീളത്തിൽ മുറിച്ചത്)
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2tsp
സവാള പേസ്റ്റ് - ഒരു വലിയ സവാള നീളത്തിൽ മുറിച്ച് കുറച്ചു കശുവണ്ടിയും ചേർത്ത്
വെള്ളത്തിൽ തിളപ്പിച്ച് മിക്സീയിൽ അരച്ചത്.
തക്കാളി പേസ്റ്റ് - രണ്ട് തക്കാളി വെള്ളത്തിൽ തിളപ്പിച്ച് തൊലി കളഞ്ഞ് മിക്സീയിൽ
അരച്ചത്.
പൊടികൾ - മഞ്ഞൾ പൊടി (1/2tsp), മുളക് പോടീ (1tbsp), മല്ലി പോടീ (1tbsp),
ഗരം മസാല (2tsp)
എണ്ണ - 3tsp
ജീരകം - 1tsp
ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം :- ആദ്യം ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് മുറിച്ചു വച്ച വെണ്ടയ്ക്ക ചേർത്ത് നല്ലവണ്ണം മുരിയുന്നതു വരെ ഫ്രൈ ചെയ്തു മാറ്റി വെക്കുക. ശേഷം അതേ പാനിൽ ജീരകം പൊട്ടിച്ച് സവാള ചേർത്ത് നന്നായി brown കളർ ആകുന്നതു വരെ വഴറ്റുക. പിന്നെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് ഇളക്കി തക്കാളി ചേർത്ത് വഴറ്റുക. ശേഷം സവാള പേസ്റ്റ് ഉം തക്കാളി പേസ്റ്റ് ഉം ചേർത്ത് നല്ലവണ്ണം ഇളക്കുക. പിന്നെ എല്ലാ പൊടികളും ഉപ്പും ചേർത്ത് ഇളക്കിയ ശേഷം ഫ്രൈ ചെയ്തു വച്ച വെണ്ടയ്ക്ക ചേർത്ത് ഇളക്കുക.
No comments:
Post a Comment