Tuesday, 10 March 2015

വെജ് സമോസ


വെജ് സമോസ





സമോസ ഷീറ്റ് - മാര്‍ക്കറ്റില്‍ നിന്നും വാങ്ങുവാന്‍ കിട്ടും

സ്റ്റഫ് ചെയ്യാന്‍

1)ഉരുളകിഴങ്ങ് -3 എണ്ണം മീഡിയം സൈസ് (നന്നായി പുഴുങ്ങി ഉടച്ചത് ) 
2)ബീൻസ് +കാരറ്റ്+ഗ്രീൻ പീസ് =3/ 4 കപ്പ് (വേവിച്ചത് ) 
3)ഉള്ളി -2 എണ്ണം 
4)തക്കാളി -1 എണ്ണം
5 )പച്ചമുളക് -2 എണ്ണം 
6 )മഞ്ഞപൊടി - ഒരു പിഞ്ച് 
7 )മുളകുപൊടി - 1 ടിസ്പൂണ് 
8 ) ഇഞ്ചി +വെളുത്തുള്ളി പേസ്റ്റ് 
9) ഗരം മസാല - 1/2 ടീസ്പൂണ്‍ 
10) കുരുമുളക് പൊടി - 1/2 ടീസ്പൂണ്‍ 
11)ഉപ്പ് , എണ്ണ -ആവശ്യത്തി ന്

ഉണ്ടാക്കുന്ന വിധം

പച്ചക്കറികള്‍ ആദ്യം കുറച്ചു വെള്ളത്തില്‍ ഉപ്പുചേര്‍ത്ത് വേവിച്ചു വെക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി വെക്കുക.
ഒരു പാനിൽ കുറച്ചു എണ്ണ ഒഴിച്ച് ഉള്ളി വഴറ്റിയ ശേഷം ,തക്കാളി+പച്ചമുളക് + ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്തു വഴറ്റുക .വേവിച്ചു വെച്ചിരിക്കുന്ന പച്ചകറികൾ ചേർക്കുക
അതിനുശേഷം മഞ്ഞപൊടി +മുളകുപൊടി +ഗരം മസാല + കുരുമുളക് പൊടി + ഉപ്പ് ഇവ ചേർത്ത് വഴറ്റുക ,
പുഴുങ്ങി വച്ചിരിക്കുന്ന ഉരുളകിഴങ്ങ് ചേർത്ത് വഴറ്റുക
കുറച്ചു നേരം ചൂടാറാൻ വെക്കുക ..
സമോസ ഷീറ്റ് കോണോടു കോണ്‍ മടക്കി വേവിച്ചു വഴറ്റിയ കൂട്ടുകളും അതിനകത്ത് നിറച്ചു അരികു ഒട്ടിച്ചു എടുത്തു എണ്ണയിൽ വറുത്തു മൂപ്പിച്ചു കോരുക

No comments:

Post a Comment