സ്‌പോഞ്ച് ദോശ
പ്രഭാതഭക്ഷണം ഒരനുഭവമാകാന്‍ നിങ്ങളുടെ വ്യത്യസ്ത നിറഞ്ഞ പാചകത്തിന് കഴിയും. സ്‌പോഞ്ച് ദോശയിലൂടെ നിങ്ങളുടെ കുടുബാംഗങ്ങള്‍ക്കും ഒരനുഭവമാകട്ടെ പ്രഭാതഭക്ഷണം. സ്‌പോഞ്ച് ദോശ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം?
ചേരുവകള്‍
പച്ചരി – 2 കപ്പ്
അവല്‍ – 1/2 കപ്പ്
തൈര് – 4 കപ്പ്
ഉപ്പ് – പാകത്തിന്
നെയ്യ് – 1/4 കപ്പ്
സോഡിയം ബൈ കാര്‍ബണേറ്റ് – 1/4 ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
അരിയും അവലും വെവ്വേറെ കഴുകുക.
ഇവ രണ്ടും ഒരുമിച്ച് 4 കപ്പ് തൈരില്‍ 6 മണിക്കൂര്‍ കുതിര്‍ക്കുക.
മിക്‌സിയില്‍ ഉപ്പും ചേര്‍ത്ത് നല്ല മയത്തില്‍ അരച്ചെടുക്കുക.
ദോശ തയ്യാറാക്കുന്നതിന് തൊട്ടുമുമ്പ് സോഡാപ്പൊടി ചേര്‍ത്തിളക്കുക.
തവ ചൂടാക്കി ഒരു തവി മാവ് കോരിയൊഴിക്കുക. പരത്തരുത്.
അല്പം നെയ്യ് ചുറ്റിലും ഒഴിച്ച് തീ കുറച്ചശേഷം അടപ്പുകൊണ്ട് മൂടി വയ്ക്കുക.
മുകളില്‍ വേകാത്ത മാവ് ഇല്ല എങ്കില്‍ എടുത്ത് ഉപയോഗിക്കുക.
ദോശ മറിച്ചിടരുത്.
No comments:
Post a Comment