യൂറിക് ആസിഡിന്റെ അളവ്കൂടി സന്ധിവേദനയാൽ കഷ്ടപ്പെടുന്നവര്ക്ക് പരിഹാരമായി
ഇത് മറ്റുളളവർക്കും കൂടി ഉപകാരപ്പെടും എന്ന പ്രതീക്ഷയോടു കൂടെ ഞാൻ പങ്ക് വെക്കുന്നു.
ഏതാനും ആഴ്ചകളായി കൈമുട്ടിനും കാലിന്റെ വിരലുകൾക്കും വല്ലാത്ത വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ അവധിക്കാലത്ത് നാട്ടിൽ പോയപ്പോൾ ഒരു ലാബ് ടെസ്റ്റ് നടത്തിയപ്പോൾ അതിൽ യൂറിക് ആസിഡിന്റെ അളവ് ഇത്തിരി കൂടുതലായിരുന്നു. അതിന് ഡോക്ടർ മരുന്ന് കുറിച്ച് തന്നു, പിന്നെ ഒത്തിരി യൂറിക്ആസിഡിന്റെ അളവ് കൂട്ടുന്ന ഭക്ഷണങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നും പ്രത്യേകിച്ച് മാംസആഹാരങ്ങൾ(റെഡ്മീറ്റ്), മത്സ്യയിനത്തിൽ മത്തി(ചാള), ചെമ്മീൻ, സൂത(തൂണ)ഇവയും, കിഴങ്ങ് വർഗ്ഗങ്ങൾ, പയർ പരിപ്പ്, ക്വാളിഫ്ലവർ, കാബേജ്, എണ്ണയിൽ വറുത്ത സാധനങ്ങൾ, സോഡാപാനീയങ്ങൾ(പെപ്സി, കോള)അങ്ങിനെ പോകുന്നുണ്ട് ആ വലിയ നിര. ആ ശ്രമിക്കാം എന്ന് മനസ്സിൽ പറഞ്ഞ് കുറച്ച് കാലം മരുന്നെല്ലാം കഴിച്ചു അൽപം കുറവുണ്ടായിരുന്നു.
ഇപ്പോൾ ഈ അടുത്ത കാലത്തായി വീണ്ടും ആ പഴയ സന്ധിവേദന വന്നപ്പോൾ തീരുമാനിച്ചു ഇത് ആ പഴയ ആസിഡ് തന്നെയാണ് എന്ന്.
അങ്ങിനെയിരിക്കെ എന്റെ ഒരു സഹപ്രവർത്തകൻ എന്റെ ബുദ്ധിമുട്ടുകൾ കണ്ടപ്പോൾ ചോദിച്ചു: എന്ത് പറ്റിയെന്ന്. ഞാൻ വിവരങ്ങളെല്ലാം വിശദമായി അവന് പറഞ്ഞ് കൊടുത്തു. ഒരു തമാശയെന്നോണം അവൻ സൈംപിച്ച് അടിച്ച് പറഞ്ഞു. ഞാനും ഇതേ ആസിഡ്കൊണ്ട് ഒത്തിരി കഷ്ട്ടപ്പെട്ടിരുന്നു ഇതിന് ഏറ്റവും നല്ല ചികിത്സ അറബിയിൽ "ബഗ്ദൂനിസ് " البقدونس (Parsley)" എന്നറിയപ്പെടുന്ന ഈ സാധനം മാത്രമാണ്. ഒരുകെട്ട് ഇല വൃത്തിയായി കഴുകി ഏകദേശം ഒരു ലിറ്റർ വെളളത്തിൽ നന്നായി തിളപ്പിക്കുക പിന്നീട് ആറിയതിനുശേഷം കാലത്ത് വെറുംവയറ്റിൽ ഓരു ഗ്ലാസും രാത്രി ഉറങ്ങുന്നതിന് മുന്പ് ഒരു ഗ്ലാസും കുടിക്കുക.(തുടർച്ചയായി കുടിക്കുമ്പോൾ നമ്മുടെ വേദനക്ക് കുറവുണ്ട് എന്ന് തോന്നുമ്പോൾ ഒന്ന് കൂടി യൂറിക് ആസിഡ് ടെസ്റ്റ് ചെയ്ത് പതിയെ നിർതാവുന്നതാണ്) ഒന്ന് ചെയ്ത് നോക്കൂ നല്ല മാറ്റം ഉണ്ടാവും.
ഞാൻ ഒരാഴ്ചയായി കുടിക്കുന്നു വളരെ നല്ല മാറ്റം കാണുന്നു മാത്രമല്ല രാത്രിയിൽ കാലിൽ നിന്നും ഒരു പുകച്ചിൽ ഉണ്ടായിരുന്നു അതിനെല്ലാം നല്ല ഭേതമുണ്ട്.നമ്മൾ പ്രവാസികളിൽ ഒരു നല്ല ശതമാനം ആളുകൾ ഈ യൂറിക് ആസിഡ് കാരണം ബുദ്ധിമുട്ടുന്നുണ്ട് എന്ന് ഞാൻ ഈ കാലയളവിൽ അനുഭവങ്ങൾ കൊണ്ട് മനസ്സിലാക്കിയിരുന്നു. എന്തായാലും നിങ്ങളിലും ഇത് ഉപകരിക്കട്ടെ എന്ന ശുഭാപ്തിവിശ്വാസത്തോടെ.
(*നാട്ടിൽ ഇത് സീമമല്ലി എന്നാണ് അറിയപ്പെടുക പക്ഷെ വളരെ കുറച്ചേ ഇത് കാണാറ്ള്ളൂ കടപ്പാട്: Faizal Maranchery*)
No comments:
Post a Comment