Tuesday, 10 March 2015

കൈപ്പത്തിരി


 കൈപ്പത്തിരി






സാധാരണ പത്തിരിയുടെ രൂപത്തിലല്ല. ആ ഒരു കനക്കുറവു ഉണ്ടാവില്ല ഷെയ്പും . കാരണം ഇത് കയ്യില്‍ വച്ചാണ് പരത്തുന്നത് . അതോണ്ട് തന്നെ കനം കുറച്ചുണ്ടാകും.



1. വറുത്ത അരിപ്പൊടി :- ഒരു കപ്പ്‌
2. ഉപ്പു :- പാകത്തിന്
3. ജീരകം ചതച്ചത് :- ഒരു സ്പൂണ്‍
4. ചെറിയ ഉള്ളി ചതച്ചത് :- ഒരു സ്പൂണ്‍
5. തേങ്ങാ ഒതുക്കിയത് :- കാല്‍ മുറി


ഒന്നര ഗ്ലാസ് വെള്ളം വെട്ടിത്തിളയ്ക്കുമ്പോള്‍ ഉപ്പും ജീരകം ചതച്ചത്തും ചേര്ത്തിളളക്കി, അരിപ്പൊടി കുറേശ്ശെ ഇതിലിട്ട് നന്നായി ഇളക്കുക. ( വെള്ളം തിളച്ച ശേഷം തീ കുറച്ചു വയ്ക്കണേ.. )
വെള്ള മയം കുറഞ്ഞു ഇടിയപ്പത്തിന്റെം പാകത്തില്‍ അടുപ്പില്‍ നിന്നും വാങ്ങി ഉള്ളി ചതച്ച്ചത് ചേര്ത്ത്ത ഇളക്കി ഒരഞ്ചു മിനുട്ട് മൂടി വയ്ക്കുക .
ഇനി ഇത് കൈ കൊണ്ട് നന്നായി പ്രസ്‌ ചെയ്ത് മയം വരുത്തിയ ശേഷം ചെറു നാരങ്ങാ വലിപ്പത്തിലുള്ള ഉരുളകള് ആക്കുക.
ഇനി കൈയ്യില്‍ അല്പം എണ്ണ പുരട്ടിയ ശേഷം ഈ ഉരുളകള്‍ ഓരോന്നും കയ്യില്‍ വച്ചു നേര്മ്മരയായി പരത്തുക.
പൊടിഞ്ഞോ പൊട്ടിയോ പോകാതെ സൂക്ഷിക്കണേ..
ഇനി നന്നായി ചൂടായ ഒരു നോണ്‍ സ്റ്റിക്ക് പാനിലോ ദോശക്കല്ലിലോ ഇട്ടു രണ്ടു വശവും നന്നായി മൊരിച്ചെടുക്കുക.
ചൂടോടെ കോഴി ക്കുറുമയ്ക്കൊപ്പമോ മട്ടന്‍ മസാല ചേര്ത്തോ മീന്‍ കറികൂട്ടിയോ ഇഷ്ടം പോലെ കഴിച്ചോളൂ ...


No comments:

Post a Comment