കള്ളപ്പം (Kallappam)
1. 2 കപ്പ് പച്ചരി.
2. 1 കപ്പ് തേങ്ങ
3. ഈസ്റ്റ് കാല്‍ ടീസ് സ്പൂണ്‍ / തെങ്ങിന്‍ കള്ള് ഒരു ഗ്ലാസ്
4. പഞ്ചസാര 6 ടീസ് സ്പൂണ്‍
1. പച്ചരി ഏകദേശം 8 മണിക്കൂര്‍ കുതിര്‍ത്തതിനു ശേഷം പൊടിക്കുക
2. ഈസ്റ്റും 3 ടീസ്പൂണ്‍ പഞ്ചസാരയും ഇളം ചൂടുവെള്ളത്തില്‍ കലക്കി 15 മിനിട്ട് വയ്ക്കുക.
3. 2 സ്പൂണ്‍ അരിപ്പൊടി ഒരുകപ്പ് വെള്ളത്തില്‍ കലക്കി, അടുപ്പത്തുവച്ച് തുടരെ ഇളക്കി കുറുക്കി എടുക്കുക(കപ്പു കാചുക).
4. പൊടിച്ച അരി, തേങ്ങാ ചിരവിയത്, ഈസ്റ്റ് ലായനി, കപ്പു കാച്ചിയത് എന്നിവ നന്നയി മിക്സ് ചെയ്തു വെള്ളം കുറച്ച് കുഴച്ച് 10 മണിക്കൂര്‍ വയ്ക്കുക.
5. എട്ടു മണിക്കൂറിനു ശേഷം 3 സ്പൂണ്‍ പഞ്ചസാര കൂടി ചേര്‍ത്ത് 15 മിനിട്ട് വയ്ക്കുക.
6. ഉപ്പ് പാകത്തിനു ചേര്‍ത്ത് അപ്പം ചുടാം
NB: മാവു കുഴയ്ക്കുമ്പോള്‍ ഒരു കപ്പ് ചോറും കൂടി അരച്ച് ചേര്‍ത്താല്‍ അപ്പത്തിനു നല്ല മയം കിട്ടും.
************************** ***
നാടന്‍ കോഴിക്കറി
ആവശ്യമുള്ള സാധനങ്ങള്‍:
1. കോഴി - ചെറുത് (ചെറുതായി
നുറുക്കുക)
2. സവാള - മൂന്ന് ഇടത്തരം (അരിഞ്ഞത്)
3. ചുവന്നുള്ളി - ഒരു പിടി (രണ്ടായി കീറിയത്)
4. ഇഞ്ചി - രണ്ട് ടീസ്പൂണ്‍ (പൊടിയായി
അരിഞ്ഞത്)
5. വെളുത്തുള്ളി - 10 അല്ലി
(പൊടിയായി അരിഞ്ഞത്)
6. പച്ചമുളക് - ആറ് (രണ്ടായി പിളര്‍ന്നത്)
7. തക്കാളി - അഞ്ച് ഇടത്തരം
8. കറിവേപ്പില, മല്ലിയില,
9. മഞ്ഞള്‍പ്പൊടി - ഒന്നര ടീസ്പൂണ്‍
10. മസാലപ്പൊടി - ഒന്നര ടീസ്പൂണ്‍
11. തേങ്ങാപ്പാല്‍ - ഒന്നും രണ്ടും
(ഒന്നര കപ്പ് വീതം)
12. പട്ട - മൂന്ന്
13. ഗ്രാമ്പൂ - മൂന്ന്
14. ഏലയ്ക്ക - മൂന്ന്
15. തക്കോലം - മൂന്ന്
16. കുരുമുളക് - ആറ് മണി
തയ്യാറാക്കുന്ന വിധം:
വെളിച്ചെണ്ണ അല്ലെങ്കില്‍ സണ്‍ഫഌവര്‍ ഓയില്‍
എണ്ണ ചൂടാകുമ്പോള്‍ പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, തക്കോലം, കുരുമുളക് എന്നിവയിട്ട് മൂക്കുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, സവാള, ചുവന്നുള്ളി, പച്ചമുളക്, ഉപ്പ് ഇവ യഥാക്രമം വഴറ്റുക. ഇതിലേക്ക് പൊടികള്‍ ചേര്‍ക്കുക. മൂക്കുമ്പോള്‍ രണ്ടാംപാല്‍ അല്പം വെള്ളം ചേര്‍ത്ത് ഒഴിക്കുക. ഒന്നു തിളയ്ക്കുമ്പോള്‍ തക്കാളിക്കഷണങ്ങള്‍ ചേര്‍ക്കുക. പിന്നീട് കഴുകി വാലാന്‍ വെച്ച കോഴിക്കഷണങ്ങള്‍ ചേര്‍ക്കുക. അടച്ചുവെച്ച് വേവിക്കുക. ഒരു ചീനച്ചട്ടിയില്‍ ചെറിയ ഉള്ളി, കറിവേപ്പില മൂപ്പിച്ച് മാറ്റുക. കോഴി വെന്തുകഴിയുമ്പോള്‍ തീ കുറച്ച് തനിപ്പാല്‍ ചേര്‍ക്കുക. നല്ലതായി ഇളക്കി മൂപ്പിച്ച ഉള്ളിയും കറിവേപ്പിലയും ചേര്‍ക്കുക. അരിഞ്ഞുവെച്ചിരിക്കുന്ന മല്ലിയില ഇട്ട് ഗാര്‍ണിഷ് ചെയ്യുക.
No comments:
Post a Comment