കുട്ടനാടൻ സ്പെഷ്യൽ നാടൻ മീൻ കറി
ചേരുവകൾ:
–
മീൻ : 3/4-1 കിലോ
കുടമ്പുളി : 4 കഷണം
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂണ്‍
കടുക് : 1/2 ടീസ്പൂണ്‍
ഉലുവ : 1/4 ടീസ്പൂണ്‍
–
Bowl 1
കരിവേപില : 2 തണ്ട്
ചുവന്നുള്ളി : 10 എണ്ണം
വെളുത്തുള്ളി : 6- 8 എണ്ണം
ഇഞ്ചി : 1 ഇഞ്ച് കഷണം
പച്ച മുളക് : 2-3 എണ്ണം
–
Bowl 2
കാശ്മീരി മുളക് പൊടി : 1-2 ടേബിൾ സ്പൂണ്‍
മല്ലി പൊടി : 1/2 – 1 ടീ സ്പൂണ്‍
മഞ്ഞൾ പൊടി : 1/4 ടീ സ്പൂണ്‍
–
പാകം ചെയ്യേണ്ട വിധം :
മീൻ നന്നായി വൃത്തിയാക്കി മുറിച്ചു വെക്കുക (ചെമ്പല്ലി മീൻ ആണ് ഉപയോഗിച്ചിരിക്കുന്നത്)
ചെറു ചൂട് വെള്ളത്തിൽ കുടമ്പുളി കുതിർക്കാൻ വെക്കുക.
ഒരു മണ്‍ചട്ടി അടുപ്പിൽ വെച്ച് ചെറു തീയിൽ കത്തിക്കുക. അതിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിച്ച് കടുക് പോട്ടിക്കുക.
കടുക് പൊട്ടുമ്പോൾ തന്നെ അതിലേക്ക് ഉലുവ കൂടെ ഇടുക. ഒന്ന് വറുത്ത ശേഷം Bowl 1 ലെ എല്ലാ ചേരുവകളും ഇട്ട് വഴറ്റുക. പച്ച മണം മാറുന്ന വരെ വഴറ്റുക.
Bowl 2 ലെ എല്ലാ ചേരുവകളും അല്പം വെള്ളം ചേർത്ത് അരച്ചെടുക്കുക. അത് കൂടെ ചട്ടിയിലേക്ക് ചേർക്കണം. എണ്ണ തെളിഞ്ഞു വരുന്നത് വരെ വഴറ്റുക.
കുതിർത്തു വെച്ച കുടമ്പുളി കൂടെ ഇതിനോടോപ്പം ചേർക്കുക. 1/2 കപ്പ് വെള്ളം ഒഴിച്ച് തിളയ്ക്കാൻ വെക്കുക.
അവസാനമായി മീൻ കൂടെ അതിലേക്ക് ചേർത്ത് വേവിക്കുക (15 മിനിറ്റ്) ചാറു കുറുകി വരുന്നതാണ് പാകം. തീ അണച്ച ശേഷം കുറച്ച് കറിവേപ്പിലയും വെളിച്ചെണ്ണയും കറിയുടെ മുകളിൽ ഒഴിച്ച് മൂടി വെക്കുക.
30 മിനിറ്റ് ചട്ടിയിൽ തന്നെ വെച്ച ശേഷം മാത്രം ഉപയോഗിക്കുക.
No comments:
Post a Comment