Monday, 9 March 2015

ഏത്തപ്പഴം കട്‌ലറ്റ്


ഏത്തപ്പഴം കട്‌ലറ്റ്



ചേരുവകള്‍

1. ഏത്തപ്പഴം – 2 വലുത്
2. തേങ്ങ ചിരകിയത് – അരക്കപ്പ്
ഏലയ്ക്കപ്പൊടി – 2 നുള്ള്
പഞ്ചസാര – 1 ടീസ്പൂണ്‍ (ഏത്തപ്പഴത്തിനു മധുരം കുറവാണെങ്കിള്‍)
3. റൊട്ടിപ്പൊടി – അരക്കപ്പ്
4. പാല്‍ – 2, 3 ടേബിള്‍ സ്പൂണ്‍
5. നെയ്യ് – 2 ടേബിള്‍ സ്പൂണ്‍ ( വറുക്കാന്‍ ആവശ്യത്തിന് )

തയ്യാറാക്കുന്ന വിധം

1. ഏത്തപ്പഴം പുഴുങ്ങിയെടുക്കുക. അതിന്റെ തൊലി കളഞ്ഞതിനു ശേഷം ഫോര്‍ക്ക് ഉപയോഗിച്ചോ, മിക്‌സി ഉപയോഗിച്ചോ ഉടച്ചെടുക്കുക. ഇതിലേയ്ക്ക് രണ്ടാം ചേരുവകള്‍ ചേര്‍ത്തു നന്നായിളക്കുക

2. ഇതില്‍നിന്ന് ഒരേ വലിപ്പത്തിലുള്ള ബോളുകള്‍ ഉണ്ടാക്കി കട്‌ലറ്റിന്റെ ആകൃതിയില്‍ അമര്‍ത്തുക. അതിനി ശേഷം പാലില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടിയെടുക്കുക. നെയ്യില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറം വരെ വറുത്തെടുക്കുക.

No comments:

Post a Comment